ഐക്യദാർഢ്യ  റാലിയും മീറ്റിങ്ങും നടത്തി

ഐക്യദാർഢ്യ  റാലിയും മീറ്റിങ്ങും നടത്തി

പാലാ രൂപതയുടെ അഭിവന്ദ്യ പിതാവും, നമ്മുടെ ഇടയശ്രേഷ്ഠനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, യേശുവിൽ നിന്നും ലഭിച്ച ത്രീവിധ ദൗത്യങ്ങളായ , പഠിപ്പിക്കുവാനും , നയിക്കുവാനും , വിശൂദ്ധീകരിക്കുവാനുമുള്ള തന്റെ അപ്പസ്തോലിക പ്രബോധനാധികാരം ഉപയോഗിച്ച് , എട്ടുനോമ്പുതിരുനാൾ ദിനത്തിൽ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ദൈവാലയത്തിലെ വിശുദ്ധ ബലി മദ്‌ധ്യേ വിശ്വാസസമൂഹത്തിനു നൽകിയ പ്രബോധനത്തെ ചിലർ സാമൂഹിക മാധൃമങ്ങളിലുടെയും പത്രമാധ്യമങ്ങളിലുടെയും , അവഹേളിക്കുകയും ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്നതിനെ പാലാ രൂപത ഒന്നടങ്കം  അപലപിക്കുന്നു.

ഭാരതത്തിലെ ക്രൈസ്തവ സമൂഹം എന്നും എക്കാലവും രാഷ്ട്രത്തിന്റെ ആരോഗ്യകരമായ അഭിവൃദ്ധിക്കും വളർച്ചയ്ക്കും നിലനിൽപ്പിനും ഉതകുന്ന രീതിയിൽ പ്രവർത്തിക്കുകയും പ്രയത്നിക്കുയും ചെയ്യുന്ന ഒരു ജനവിഭാഗമാണ് എന്നതിന് ചരിത്രം സാക്ഷിയാണ്.  സമൂഹത്തിൽ പടർന്നു പിടിക്കുന്ന ദുർവാസനകളെയും ദു:ഷ് പ്രവർത്തികളെയും അപലപിക്കുകയും എതിർക്കുകയും ചെയ്യേണ്ടത്  ദേശസ്നേഹമുള്ള ഉത്തമ പൗരൻ എന്ന നിലക്ക് ഒരോ ക്രൈസ്തവന്റെയും കടമയാണ്. കേരളത്തിലേയോ ഭാരതത്തിലേയോ മാത്രമല്ല ലോകമെമ്പാടുമുള്ള ഇതര മത വിഭാഗങ്ങളോട് സ്നേഹത്തോടും സമാധാനത്തോടും കൂടി സഹവർത്തിക്കുന്ന ക്രൈസ്തവർ ഒരിക്കലും ഒരു അധിനിവേശ സമൂഹമായി വർത്തിച്ചിട്ടില്ല. സാമൂഹിക തിൻമകളെ ക്രൈസ്തവർ എന്നും അപലപിച്ചിട്ടേയുള്ളു. ഇന്ന് കേരളദേശത്തും ലോകമെമ്പാടും പടർന്നു പിടിക്കുന്ന വർഗ്ഗീയ തീവ്രവാദ ചിന്തകൾക്കും , ഭീകര പ്രവർത്തനങ്ങൾക്കും , അതിനു പിൻബലമേകുന്ന മറ്റു സാമൂഹിക, സാമ്പത്തിക തിന്മകൾക്കുമെതിരായി, അഭിവന്ദ്യ പിതാവ് നടത്തിയ പ്രബോധനത്തെ രൂപത സമൂഹം  സ്വാഗതം ചെയ്യുകയും ഇടയശ്രേഷ്ഠന് രൂപതാംഗങ്ങളുടെ  എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.