ഗോംഗ് കുന്നിന്റെ താഴ്‌വരയിൽ തുടക്കമിട്ട എസ് ഡി സിസ്റ്റേഴ്സിന്റെ വിദേശ മിഷൻ

ഗോംഗ് കുന്നിന്റെ താഴ്‌വരയിൽ തുടക്കമിട്ട എസ് ഡി സിസ്റ്റേഴ്സിന്റെ വിദേശ മിഷൻ

ഗോംഗ് കുന്നിന്റെ  താഴ്‌വരയിൽ  തുടക്കമിട്ട എസ് ഡി സിസ്റ്റേഴ്സിന്റെ വിദേശ മിഷൻ

കെനിയ: ഗോംഗ് രൂപതയിലെ കിബിക്കോ എന്ന ഗ്രാമത്തിൽ സി എം ഐ വൈദികർ ആരംഭിച്ച ചാവറ പ്രൈമറി സ്കൂളിലെ ഒരു ക്ലാസ് മുറിയിലാണ് എസ് ഡി സിസ്റ്റേഴ്സിൻ്റെ കെനിയയിലെ വിദേശ ഭവന് തുടക്കമിട്ടത്. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയിലെ രണ്ട് സ്കൂളുകളിലും വില്ലേജുകളിലുമായി സേവനം ചെയ്യുന്നത് എസ് ഡി സന്യാസ സമൂഹത്തിലെ അഞ്ച് സഹോദരിമാരാണ്.   ഇല്ലായ്മയിൽ കഴിയുന്ന ഇവിടത്തെ ജനതയ്ക്ക് നിരന്തര പരിശ്രമത്തിലൂടെ സത്യവിശ്വാസവും സദാചാര മൂല്യവും പകർന്നു നൽകാൻ ഈ സഹോദരിമാർക്ക് സാധിച്ചു.

എസ് ഡി സിസ്റ്റേഴ്സിൻ്റെ പ്രവർത്തനങ്ങൾ നിരവധി പേരെ ആകർഷിക്കുന്നതിന് തെളിവാണ് ഗൂഗയിലെ സ്കൂൾ അധ്യാപികയായിരുന്ന ലൂസി പീറ്റർ എസ് ഡി സഭയിൽ സന്യാസാർത്ഥിനിയായി ചേർന്നതും, 2021 ജൂലൈ 28ന് മഡഗാസ്കറിൽ നൊവിഷ്യേറ്റിൽ പ്രവേശിച്ചതും.

2013 നവംബർ മൂന്നിനാണ് എസ് ഡി സന്യാസസഭയുടെ സെൻറ് മേരീസ് പ്രൊവിൻസിലെ സഹോദരിമാർ കെനിയയിലേക്ക് പുറപ്പെട്ടത്. കിബിക്കോയിലെ സെൻ്റ് ആൻസ് ഇടവക പള്ളിയുടെ സമീപത്തെ ചാവറ സ്കൂളിൽ പഠിപ്പിച്ചും ഇടവകയിലെ കുട്ടികൾക്കും മാതാപിതാക്കൾക്കും അജപാലന ശുശ്രൂഷ നടത്തിയും എസ് ഡി സിസ്റ്റേഴ്സ് നാട്ടുകാരുടെ പ്രിയപ്പെട്ടവരായി.

മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട സിംഗിൾ പാരൻ്റ് ആയ കുട്ടികൾക്കും, മദ്യപാനികൾക്കും വേണ്ടി പ്രത്യേക പ്രാർത്ഥനയും കൗൺസിലിംഗും നടത്തിയും, ഭവന സന്ദർശനങ്ങളിലൂടെയും നിരവധി പേരെ ദൈവസ്നേഹത്തിൻ്റെ വഴിയിൽ എത്തിച്ചു. എസ് സി സിസ്റ്റേഴ്സിൻ്റെ പരിശീലനത്തിലൂടെ സ്കൂളിലെ കുട്ടികൾ പഠനത്തിലും കലാകായിക രംഗങ്ങളിലും മികവുള്ളവരായി. സെൻറ് ആൻ ഇടവകയിലെയും അയൽ ഇടവകകളിലെയും ജനങ്ങൾ ഇന്ന് എസ് ഡി സിസ്റ്റേഴ്സിൻ്റെ സമർപ്പിത ശുശ്രൂഷയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്നു.

കെനിയയിലെ മച്ചാക്കോസ് രൂപതയിലെ ഗുഗ ഹോളി സ്പിരിറ്റ് ഇടവകയിൽ ആരംഭിച്ച സെൻറ് ചാവറ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 2 സിസ്റ്റർമാർ സേവനം ചെയ്തു വരുന്നു. സി എം ഐ വൈദികരോടൊപ്പം ദിവ്യബലിയിൽ വിശുദ്ധ കുർബാന നൽകാനും വചന വ്യാഖ്യാനം നൽകാനും സിസ്റ്റേഴ്സിന് സാധിക്കുന്നുണ്ട്. ഭവന സന്ദർശനവും രോഗീ സന്ദർശനവും തങ്ങളുടെ പ്രധാന കടമയായി ഈ സഹോദരിമാർ ഏറ്റെടുത്തിരിക്കുന്നു.