കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി എഫ്സിസി തിരുഹൃദയ പ്രൊവിൻസ്

കഷ്ടത അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി എഫ്സിസി തിരുഹൃദയ പ്രൊവിൻസ്

ആലുവ: കോവിഡ് പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും നാനാജാതിമതസ്ഥരായ സമീപവാസികൾക്കും ആയിരം രൂപയുടെ 250 കിറ്റുകൾ നൽകി എഫ്സിസി സന്യാസിനീ സമൂഹം. ആലുവ സെന്റ് ഡൊമിനിക് ഇടവകയിലെ 104 കുടുംബങ്ങൾക്കും ഇത്തരത്തിൽ സഹായങ്ങൾ നൽകി. കൂടാതെ പോലീസുകാർ, അതിഥിതൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു.

 ഓൺലൈൻ ക്ലാസിൽ സംബന്ധിക്കാൻ സൗകര്യമില്ലാത്ത 20 കുട്ടികൾക്ക് ടിവി നൽകി സഹായിച്ചു. എഫ്സിസി എറണാകുളം പ്രൊവിൻസിനു കീഴിലുള്ള എല്ലാ സ്കൂളുകളിലെയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് മരുന്ന്, ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങൾ മുതലായവ നൽകുവാനായി 15 ലക്ഷത്തോളം രൂപ ചെലവഴിച്ചു. കടലാക്രമണത്തിൽപെട്ട് കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് മൂന്നു തവണയായി വസ്ത്രം,  ഭക്ഷണം, മറ്റ് അവശ്യ സാധനങ്ങൾ നൽകി. കോവിഡ് മൂലം  ഒറ്റപ്പെട്ടും ആശുപത്രിയിലും കഴിയുന്ന രോഗികൾക്കും അവർക്ക് ആശ്വാസവും സൗഹൃദം പകരാൻ അധ്വാനിക്കുന്ന നഴ്സുമാർക്കും ഭക്ഷണം പാകം ചെയ്തു പാക്കറ്റുകളിലാക്കി കൊടുക്കുവാൻ 25ഓളം സിസ്റ്റേഴ്സ് സന്നദ്ധ സേവനം അനുഷ്ഠിച്ചു വരുന്നു.