എംഎസ്എംഐ സന്യാസിനിമാരുടെ നിത്യവ്രതവാഗ്ദാനം

എംഎസ്എംഐ സന്യാസിനിമാരുടെ നിത്യവ്രതവാഗ്ദാനം

കുളത്തുവയല്‍: എംഎസ്എംഐ ജനറലേറ്റ് കുളത്തുവയലില്‍ വച്ച് 12 സഹോദരിമാര്‍ അഭിവന്ദ്യ മാര്‍ റെമിജിയോസ് പിതാവിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ മെയ് 7-ന് നിത്യവ്രതവാഗ്ദാനം ചെയ്തു. സുപ്പീരിയര്‍ ജനറല്‍ സി. ഫിന്‍സിയും ജനറല്‍ കൗണ്‍സിലര്‍മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ സി. ഡെല്‍സി ഫിലിപ്പ് (മേരിമാതാ പ്രോവിന്‍സ്) സി. ആന്‍സി മാത്യു (സാന്‍ജോസ് പ്രോവിന്‍സ്), ഡോ. സി. ലിറ്റില്‍ ഫ്ളവര്‍ (ക്രിസ്തുജ്യോതി പ്രോവിന്‍സ്) എന്നിവര്‍ സന്നിഹിതരായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വളരെ ലളിതമായിട്ടാണ് ചടങ്ങുകള്‍ നടത്തിയത്.