ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി - അതിരൂപതാഭാരവാഹികളുടെ നേതൃസംഗമം

'ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷികദിനാചരണത്തിനു മുന്നോടിയായി  കോട്ടയം അതിരൂപതയിലെ സമുദായസംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാഭാരവാഹികളുടെ നേതൃസംഗമം ക്‌നാനായ പ്രേഷിത കുടിയേറ്റം നടന്ന കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചു.

ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി - അതിരൂപതാഭാരവാഹികളുടെ നേതൃസംഗമം

കോട്ടയം:  'ഇൻ യൂണിവേഴ്‌സി ക്രിസ്ത്യാനി' എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാർപാപ്പ തെക്കുംഭാഗജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാർഷികദിനാചരണത്തിനു മുന്നോടിയായി  കോട്ടയം അതിരൂപതയിലെ സമുദായസംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ അതിരൂപതാഭാരവാഹികളുടെ നേതൃസംഗമം ക്‌നാനായ പ്രേഷിത കുടിയേറ്റം നടന്ന കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചു.
എ.ഡി 345 ൽദക്ഷിണ മെസപ്പെട്ടോമിയയിലെ കിനായ ഗ്രാമത്തിൽ നിന്ന് ഏഴ് ഇല്ലത്തിൽപ്പെട്ട 72 കുടുംബങ്ങൾ കിനായി തോമ്മായുടെയും ഉറഹായിലെ മാർ യൗസേപ്പിന്റെയും നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലേക്കു നടത്തിയ പ്രേഷിത കുടിയേറ്റത്തിന്റെ സ്മാരകമായി കൊടുങ്ങല്ലൂരിൽ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് നിർമ്മിച്ചിരിക്കുന്ന ക്‌നായി തോമാ ടവറിൽ രാവിലെ 11 മണിക്ക് അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അതിരൂപതാ പതാക ഉർത്തി അതിരൂപതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് കോട്ടപ്പുറം ക്‌നായി തോമ്മാഭവനിലെ ഹാളിൽ ചേർന്ന സമുദായസംഘടനകളുടെ നേതൃസംഗമം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം, വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. അലക്‌സ് ആക്കപ്പറമ്പിൽ, ഫാ. ജോയി കറുകപ്പറമ്പിൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിൽ, ഫാ. ബൈജു മുകളേൽ, കെ.സി.സി ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിൻസി രാജൻ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ്, കെ.സി.സി ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു. സമുദായസംഘടനകളുടെ അതിരൂപതാ ഭാരവാഹികൾ, വൈദികപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോട്ടയം അതിരൂപതയുടെ ഉടമസ്ഥതയിൽ കോട്ടപ്പുറം കോട്ടയ്ക്കു സമീപം അറുപത് സെന്റു ഭൂമിയിൽ ഒരുക്കുന്ന ക്‌നാനായ നഗറിലേക്ക് അഭിവന്ദ്യ പിതാക്കന്മാരും ബഹു. വൈദികരും സമുദായ സംഘടനാ നേതാക്കളും സന്ദർശനം നടത്തി. തുടർന്ന് പൂർവ്വ പിതാക്കന്മാർ അന്ത്യവിശ്രമം കൊള്ളുന്ന കോട്ടപ്പുറം കോട്ടസ്ഥിതി ചെയ്യുന്ന ക്‌നായി പറമ്പിൽ മാർമാത്യുമൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർത്ഥന നടത്തുകയും ചെയ്തു