യേശു ഭക്തി ദിവസ്: ജൂലൈ മൂന്നിന് പ്രഥമ ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’

യേശു ഭക്തി ദിവസ്: ജൂലൈ മൂന്നിന് പ്രഥമ ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’

മുംബൈ: ഭാരതത്തിന്റെ അപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായ ജൂലൈ മൂന്നിന് ഇന്ത്യയിലെ മുഴുവന്‍ ക്രൈസ്തവ സഭാവിഭാഗങ്ങളും സംയുക്തമായി ‘ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം’ (യേശു ഭക്തി ദിവസ്) ആചരിക്കുന്നു.  ഭാരതത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം എന്ന പേരില്‍ ആചരണം നടത്തുന്നത്. ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകത്തിനുള്ളില്‍ നിന്നുകൊണ്ട് ഭാഷയുടെയും ആചാരാനുഷ്ടാനങ്ങളുടെയും വ്യത്യാസങ്ങൾ ഉൾക്കൊണ്ടുകൊണ്ടു കര്‍ത്താവായ യേശുക്രിസ്തുവിന്റെ അനുയായികളെന്ന നിലയില്‍ ഒരുമിക്കാനാകുമെന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനാഘോഷത്തിന്റെ സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിന'ത്തിന്റെ സംഘാടകർ, വിവിധ ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ്.  ഭാരതത്തില്‍ സുവിശേഷ പ്രഘോഷണം നടത്തി മൈലാപ്പൂരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനം എന്ന കാരണം കൊണ്ടുതന്നെയാണ്‌ ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനം ആഘോഷിക്കുവാന്‍ ജൂലൈ 3 തെരഞ്ഞെടുത്തത്. ഏഷ്യ ന്യൂസാണ് ആചരണം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.