ആദ്യ വ്രതാർപ്പണവും സഭാവസ്ത്ര സ്വീകരണവും

ആദ്യ വ്രതാർപ്പണവും സഭാവസ്ത്ര സ്വീകരണവും

ആദ്യ വ്രതാർപ്പണവും സഭാവസ്ത്ര സ്വീകരണവും

തൃശൂർ: കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ തൃശൂർ മരിയ പ്രൊവിൻസിലെ നൊവീസസ് സ്റ്റെനി വിൽസൺ, ത്രേസ്യ റാണി എന്നിവരുടെ ആദ്യ വ്രതാർപ്പണവും സഭാ വസ്ത്ര സ്വീകരണവും ആഗസ്റ്റ് 14ന് നടന്നു. കൂർക്കഞ്ചേരി പ്രൊവിൻഷ്യൽ ഹൗസിൽ നടന്ന വിശുദ്ധ കുർബാനയ്ക്കും തിരുക്കർമ്മങ്ങൾക്കും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവ് മുഖ്യ കാർമികത്വം വഹിച്ചു. റവ. ഫാ. പോൾ പിണ്ടിയാൽ സഹകാർമികനായിരുന്നു.