അടല്‍ ടിങ്കറിങ്‌ ലാബ്‌ ആരംഭിച്ചു

അടല്‍ ടിങ്കറിങ്‌ ലാബ്‌ ആരംഭിച്ചു

അടല്‍ ടിങ്കറിങ്‌ ലാബ്‌ ആരംഭിച്ചു

എറണാകുളം: സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ നൂതനാശയങ്ങള്‍ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും നിതി ആയോഗ്‌ തുടക്കമിട്ട അടല്‍ ടിങ്കറിങ്‌ ലാബ്‌ തൃപ്പുണിത്തുറ സെന്റ്‌ ജോസഫസ് സിജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. എറണാകുളം വിമലാ പ്രൊവിന്‍സിന്റെ കീഴിലുള്ള സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്ന ആദ്യത്തെ ടിങ്കറിം​ഗ് ലാബാണിത്. രാജ്യത്തുടനീളമുള്ള ഹൈസ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നൂതനമായ ചിന്തകൾ വളർത്തിയെടുക്കാനുള്ള അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) മുൻനിര സംരംഭമാണ് അടൽ ടിങ്കറിംഗ് ലാബ്.

പദ്ധതിയുടെ ഉദ്ഘാടനം കെ. ബാബു എംഎല്‍എ നിര്‍വഫിച്ചു. സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളി വികാരി ഫാ. തോമന്‍ പെരുമായന്‍, മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ശുഭ മരിയ, നഗരസഭ കാണ്‍സിലര്‍ ആന്റണി ജോ. വര്‍ഗീസ്, വിമല എജ്യുക്കേഷന്‍ കൗൺസിലർ സിസ്റ്റര്‍ വിമല്‍ ജോസ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ജിന്‍സി മാത്യൂ, ജോജി ജേക്കബി, ജിയോ ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.